Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebration

Kerala

ബോ​ൺ ന​ത്താ​ലെ​യ്ക്ക് ടൂ​റി​സം മേ​ഖ​ല​യി​ൽ പ്രാ​ധാ​ന്യ​മു​ണ്ട്: കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി

തൃ​ശൂ​ര്‍: ബോ​ൺ ന​ത്താ​ലെ​യ്ക്ക് ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത്. ഇ​ന്ത്യ​യു​ടെ​യും അ​തി​ന്‍റെ മൂ​ല്യ​ങ്ങ​ളു​ടെ​യും മൃ​ദു​ല​മാ​യ ഒ​രു അം​ബാ​സ​ഡ​റാ​യാ​ണ് ഈ ​ഉ​ത്സ​വ​ത്തെ കാ​ണു​ന്ന​ത്.

നി​റ​ങ്ങ​ളും കൂ​ട്ടാ​യ സ​ന്തോ​ഷ​വും​കൊ​ണ്ട് സ്വ​രാ​ജ് റൗ​ണ്ട് സ​ജീ​വ​മാ​കു​മ്പോ​ൾ പൈ​തൃ​ക​ത്തി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ള്ള ഒ​രു ന​ഗ​ര​ത്തി​ന് ലോ​കം സാ​ക്ഷ്യം വ​ഹി​ക്കു​ന്നു. ബോ​ൺ ന​ത്താ​ലെ പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കും.

ചെ​റു​കി​ട ബി​സി​ന​സു​ക​ൾ​ക്ക് ഊ​ർ​ജം ന​ൽ​കു​ക​യും ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ആ​ഗോ​ള ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ തൃ​ശൂ​രി​നെ ഉ​റ​പ്പി​ച്ചു​നി​ർ​ത്തു​ക​യും ചെ​യ്യു​ന്നു. ആ​ഘോ​ഷ​ങ്ങ​ൾ അ​വ​സ​ര​ങ്ങ​ളാ​യി മാ​റു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

ചു​വ​ന്നു​തു​ടു​ത്ത് ബോ​ൺ ന​ത്താ​ലെ; പാ​പ്പാ​ത​ടാ​ക​മാ​യി പൂ​ര​ന​ഗ​രി

തൃ​ശൂ​ര്‍: ആ​യി​ര​ക്ക​ണ​ക്കി​നു സാ​ന്താ​പു​ഷ്പ​ങ്ങ​ൾ പൂ​ത്തൊ​ഴു​കു​ന്ന ക്രി​സ്മ​സ് ത​ടാ​ക​മാ​യി പൂ​ര​ന​ഗ​രി. ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ​ക്കു നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി കൈ​വ​ഴി​യാ​യി ഒ​ഴു​യെ​ത്തി​യ സാ​ന്താ​ക്ലോ​സു​മാ​ർ. ക്രി​സ്മ​സ് കു​ളി​ർ​മ​യി​ൽ ചു​വ​ന്നു​തു​ടു​ത്ത് പൂ​ര​ന​ഗ​രി. ഇ​തു തൃ​ശൂ​രി​ന്‍റെ സ്വ​ന്തം ബോ​ൺ ന​ത്താ​ലെ!

ഭ​ക്തി​നി​ർ​ഭ​ര​മാ​യ ക്രി​സ്മ​സ് രാ​വി​ന്‍റെ ആ​ത്മീ​യ​ത​യി​ൽ​നി​ന്ന് പാ​പ്പാ​പ്പൂ​ര​ത്തി​ന്‍റെ മാ​സ്മ​രി​ക ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ന്ന് ഒ​ഴു​കു​ക​യാ​യി​രു​ന്നു ന​ഗ​രം. ഒ​രേ താ​ള​ത്തി​ല്‍ ചു​വ​ടു​വ​ച്ച പാ​പ്പാ​മാ​രു​ടെ ഫ്ലാ​ഷ് മോ​ബ് നൃ​ത്ത​ങ്ങ​ളും മ​നോ​ഹ​ര​മാ​യ നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും സാം​സ്കാ​രി​ക ന​ഗ​രി​യി​ൽ വി​സ്മ​യ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി.

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​മ​ർ​പ്പു​മാ​യി വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ബോ​ൺ ന​ത്താ​ലെ റാ​ലി ന​ഗ​ര​മു​ഖ​ത്തെ​ത്തി​യ​ത്. പ​തി​ന​യ്യാ​യി​ര​ത്തോ​ളം ക്രി​സ്മ​സ് പാ​പ്പ​മാ​ർ ന​ഗ​ര​ത്തെ ചു​വ​പ്പ​ണി​യി​ച്ച് സ്വ​രാ​ജ് റൗ​ണ്ട് ചു​റ്റി. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പാ​ട്ടി​ന​നു​സ​രി​ച്ചാ​യി​രു​ന്നു നൃ​ത്ത​ച്ചു​വ​ടു​ക​ൾ. തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ​നി​ന്നാ​യി​രു​ന്നു റാ​ലി​യു​ടെ തു​ട​ക്കം.

ബോ​ൺ ന​ത്താ​ലെ ആ​വേ​ശം പ​ട​ർ​ത്തി വേ​ന​ൽ​ത്തു​ന്പി​ക​ളെ​പ്പോ​ലെ സ്കേ​റ്റിം​ഗ് പാ​പ്പാ​മാ​രാ​ണു സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്ക് ഇ​ര​ന്പി​ക്ക​യ​റി​യ​ത്. അ​തി​നു പി​റ​കി​ലാ​യി സ​മ്മാ​ന​ങ്ങ​ൾ വാ​രി​വി​ത​റി റോ​ബോ​ട്ട് പാ​പ്പ​യും, പ​റ​ക്കു​ന്ന ഡ്രോ​ൺ പാ​പ്പ​യും. എ​ഐ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള ആ​വി​ഷ്കാ​ര​ങ്ങ​ളൊ​ക്കി മി​ക​വു​പു​ല​ർ​ത്തി​യ​ത് ചെ​റു​തു​രു​ത്തി ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ്.

തൊ​ട്ടു​പി​റ​കി​ൽ കു​തി​ര​വ​ണ്ടി​യി​ൽ മ​ന്ദം​മ​ന്ദം തി​രു​കു​ടും​ബം. അ​തി​നു പി​റ​കി​ലാ​യി​രു​ന്നു ബോ​ൺ ന​ത്താ​ലെ​യു​ടെ പ്ര​മു​ഖ​ര​ട​ങ്ങു​ന്ന നേ​തൃ​നി​ര. കേ​ന്ദ്ര​മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത്, കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ്‌​ഗോ​പി, മേ​യ​ർ നി​ജി ജ​സ്റ്റി​ൻ, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ്, ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ട്, സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, ആ​ർ. ബി​ന്ദു എ​ന്നി​വ​രാ​ണു തൃ​ശൂ​ര‍ പൗ​രാ​വ​ലി​യു​ടെ​യും തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ബോ​ണ്‍ ന​ത്താ​ലെ ഘോ​ഷ​യാ​ത്ര​യെ തൃ​ശൂ​രി​ന്‍റെ സാം​സ്‌​കാ​രി​കോ​ത്സ​വ​മാ​ക്കി ന​യി​ച്ച​ത്.

തൊ​ട്ടു​പി​റ​കി​ലാ​യി വീ​ൽ​ച്ചെ​യ​ർ പാ​പ്പ​മാ​ർ കാ​ഴ്ച​ക്കാ​രു​ടെ മ​നം​ക​വ​ർ​ന്നു. കു​തി​ര ര​ഥ​ത്തി​ലേ​റി​യ വ​ലി​യ കു​ടും​ബ​ത്തെ കൗ​തു​ക​ത്തോ​ടെ​യാ​ണു കാ​ണി​ക​ൾ വ​ര​വേ​റ്റ​ത്. അ​തി​നു​ശേ​ഷ​മാ​ണു ബോ​ൺ ന​ത്താ​ലെ​യു​ടെ ആ​വേ​ശ​ത്തി​ര​ക​ളു​യ​ർ​ത്തി ആ​സ്വാ​ദ​ക​രെ ആ​ന​ന്ദ​ത്തി​ലാ​റാ​ടി​ച്ച ഫ്ലാ​ഷ് മോ​ബ് ക​ളി​ക്കു​ന്ന പാ​പ്പ​മാ​ർ അ​ണി​നി​ര​ന്ന​ത്. ഒ​രോ ഇ​ട​വ​ക​യി​ലെ​യും ഇ​ത്ത​രം ഡാ​ൻ​സിം​ഗ് പാ​പ്പാ​സം​ഘ​ങ്ങ​ൾ​ക്കി​ട​യി​ലാ​യാ​ണ് ഫ്ലോ​ട്ടു​ക​ളും ടാ​ബ്ലോ​ക​ളും ദൃ​ശ്യ​വി​സ്മ​യ​മൊ​രു​ക്കി​യ​ത്.

കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദീ​പി​ക പ​ത്രം, അ​ർ​ണോ​സ് പാ​തി, ചാ​വ​റ​യ​ച്ച​ൻ എ​ന്നി​വ​രു​ടെ ദൃ​ശ്യ​ങ്ങ​ളു​മാ​യി ഭാ​ര​ത​ത്തി​നു ക്രൈ​സ്ത​വ​രു​ടെ സം​ഭാ​വ​ന​ക​ൾ ഓ​ർ​മി​പ്പി​ക്കു​ന്ന ഫ്ലോ​ട്ട്, മ​ദ​ർ​ തെ​രേ​സ​യ്ക്കു ചു​റ്റും കൊ​ൽ​ക്ക​ത്ത​യി​ലെ തെ​രു​വു​കാ​ഴ്ച​ക​ൾ, മോ​ശ​യും 10 ദൈ​വ ക​ല്പ​ന​ക​ളും, ദാ​വീ​ദും ഗോ​ലി​യാ​ത്തും, സാം​സ​ൺ സിം​ഹ​ത്തി​ന്‍റെ ത​ല​ത​ക​ർ​ക്കു​ന്ന ദൃ​ശ്യം തു​ട​ങ്ങി​യ​വ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ഗ​ലീ​ലി ത​ടാ​ക​ത്തി​ൽ യേ​ശു​വും ശി​ഷ്യ​ന്മാ​രും, തൃ​ശൂ​രി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന പൂ​ര​പ്രൗ​ഢി​യു​ടെ നേ​ർ​ക്കാ​ഴ്ച​യൊ​രു​ക്കി തെ​ക്കേ​ഗോ​പു​ര​ന​ട ത​ള്ളി​ത്തു​റ​ന്നു​വ​രു​ന്ന ച​മ​യാ​ല​ങ്കാ​ര​വി​ഭൂ​ഷി​ത​മാ​യ ക​രി​വീ​ര​ച്ച​ന്തം, പു​ലി​ക്ക​ളി, കൂ​ടി​യാ​ട്ടം, ക​ഥ​ക​ളി, ഭ​ര​ത​നാ​ട്യം, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി എ​ന്നി​വ​യും അ​ണി​നി​ര​ന്നു.

വി​വി​ധ മ​ത​പു​രോ​ഹി​ത​ന്മാ​ർ അ​ണി​നി​ര​ന്ന മ​ത​മൈ​ത്രി സ​ന്ദേ​ശ​മു​യ​ർ​ത്തു​ന്ന ടാ​ബ്ലോ, എ​ഡി 52ൽ ​വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​നം ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട് പാ​ല​യൂ​ർ പ​ള്ളി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ദൃ​ശ്യം, പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു​മു​ന്പി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യി​ലേ​ക്കു നോ​ക്കി​നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ തു​ട​ങ്ങി മൊ​ത്തം 17 നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ ബോ​ൺ ന​ത്താ​ലെ​യി​ൽ ആ​സ്വാ​ദ​ക​ർ​ക്കു ക്രി​സ്മ​സ് ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി​യ​ത്.

അ​തി​രൂ​പ​ത​യി​ലെ 16 ഫൊ​റോ​ന​ക​ൾ​ക്കു കീ​ഴി​ലെ 230 ഇ​ട​വ​ക​ക​ളി​ലെ പ്ര​തി​നി​ധി​ക​ളാ​ണു ബോ​ൺ ന​ത്താ​ലെ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. 165 പ​ള്ളി​ക​ളി​ൽ​നി​ന്നു പാ​പ്പ​മാ​രെ​ത്തി. ചി​ത്ര​കാ​ര​ൻ ഫ്രാ​ൻ​സി​സ് കോ​ട​ങ്ക​ണ്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച​ത്.

സ്വ​രാ​ജ് റൗ​ണ്ട് ചു​റ്റി​യ ഘോ​ഷ​യാ​ത്ര രാ​ത്രി ഏ​റെ വൈ​കി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ത​ന്നെ സ​മാ​പി​ച്ചു. ബോ​ണ്‍ ന​ത്താ​ലെ ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​മു​ത​ൽ സ്വ​രാ​ജ് റൗ​ണ്ടി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Special News

ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്കു ഡ്രമ്മുകൾ ഒരുക്കുന്ന അനിയൻ ചേട്ടന്‍റെ കഥ...

ഉ​ണ്ണി​യേ​ശു​വി​ന് ഹ​ല്ലേ​ലൂയ്യ പാ​ടി​യെ​ത്തു​ന്ന ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് താ​ള​മേ​ള​മേ​കാ​ൻ അ​നി​യ​ൻ റെ​ഡി. ക്രി​സ്തു​വിന്‍റെ തി​രു​പ്പിറ​വി ആ​ഘോ​ഷി​ക്കാ​ൻ താ​ളാ​ത്മ​ക​മാ​യ ഗാ​ന​ങ്ങ​ളു​മാ​യി ഭ​വ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് അ​നി​യ​നെ മാ​റ്റിനി​ർ​ത്താ​ൻ ക​ഴി​യി​ല്ല.

​ക്രി​സ്മ​സ് രാ​വി​ന്‍റെ കു​ളി​ർ​മ​യെ സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കു​ന്ന​ത് അ​നി​യ​ന്‍റെ ജീ​വി​ത താ​ളം കൂ​ടി ചേ​ർ​ത്താ​ണ്. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​ക്കി ആ​ഹ്ലാ​ദത്തിമിർ​പ്പി​ൽ നാ​ടും വീ​ടും ഒ​രു​ങ്ങു​മ്പോ​ൾ രാ​വി​ന് സം​ഗീ​തം പൊ​ഴി​ച്ചെ​ത്തു​ന്ന ക​രോ​ൾ സം​ഘ​ങ്ങ​ളു​ടെ താ​ള​മേ​ള കൊ​ഴു​പ്പി​ന്‍റെ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ പ​രു​മ​ല ച​ന്ദ​പു​ര​യി​ട​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്ന അ​നി​യ​ന്‍റെ (​69) താ​ളമു​ദ്ര പ​തി​ഞ്ഞി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ നാ​ല​ര പ​തി​റ്റാ​ണ്ടാ​യി ഡ്രം, ​സൈ​ഡ്രം തു​ട​ങ്ങി ക​രോ​ളി​ന് ആ​വ​ശ്യ​മ​യ എ​ല്ലാ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളും റി​പ്പ​യ​റിം​ഗും വി​ൽ​പ്പ​ന​യു​മാ​യി ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​വ​നാ​ണ് അ​നി​യ​ൻ ചേ​ട്ട​ൻ.

ആ​ഘോ​ഷവേ​ള​ക​ളി​ൽ പ​ള്ളി​ക​ൾ, ക്ല​ബ്ബു​ക​ൾ, ക്രി​സ്‌​മ​സ് ക​രോ​ൾ സം​ഘ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഡ്ര​മ്മു​ക​ൾ വി​ല​യ്ക്കും വാ​ട​ക​യ്ക്കും വാ​ങ്ങു​ന്ന​തി​നും പ​ഴ​യ​വ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യെ​ടു​ക്കു​ന്ന​തി​നും അ​നി​യ​ന്‍റെ മാ​ന്നാ​ർ പ​രു​മ​ല​ക്ക​ട​വി​ലാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ എ​ത്തു​ന്ന​ത്.

അ​നി​യ​ൻ ഡ്രം ​സെ​റ്റു​ക​ളു​ടെ വി​ൽ​പ്പ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യു​മാ​യി​ട്ടാ​ണ് ജീ​വി​ത​ത്തി​ന്‍റെ താ​ള​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. പ​രു​മ​ല പ​ള്ളി​യു​ടെ സ​മീ​പ​ത്തു​ള്ള അ​നി​യന്‍റെ ക​ട​യി​ലും ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ​ക്കാ​യി ആ​വ​ശ്യ​ക്കാ​ർ എ​ത്തും.

ന​ക്ഷ​ത്രവി​ള​ക്കു​ക​ൾ, അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ, സ​മ്മാ​ന വ​സ്തു​ക്ക​ൾ എ​ന്നി​വ​യും വി​ൽ​പ്പ​നയ്ക്കു​ണ്ട്. ഇ​വ കൂ​ടാ​തെ മ​റ്റു സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ഗി​ത്താ​ർ, ത​ബ​ല, ബാ​ന്‍റ് സം​ഘ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യ്ക്കും ആ​വ​ശ്യ​ക്കാ​ർ അ​നി​യ​ൻ ചേ​ട്ട​ന്‍റെ ക​ട തേ​ടി​യാ​ണ് എ​ത്തു​ന്ന​ത്.

ത​ല​മു​റ വ്യ​ത്യാ​സ​മി​ല്ലാ​തെ ക്രി​സ്മ​സ് കാ​ല​ത്ത് അ​നി​യ​ൻ ചേ​ട്ട​നെ അ​ന്വേ​ഷി​ച്ച് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ എ​ത്തും. ഡ്ര​മ്മു​ക​ളു​ടെ ത​ല അ​ഥ​വാ തു​ക​ൽ മാ​റ്റിവയ്ക്ക​ലാ​ണ് ഈ ​സീ​സ​ണി​ലെ പ്ര​ധാ​ന ജോ​ലി. കേ​ടു​പാ​ടു​ക​ൾ വ​ന്ന​തും ദ്ര​വി​ച്ച​തു​മാ​യ തു​ക​ൽ മാ​റ്റി ന​ല്ല നി​ല​വാ​ര​മു​ള്ള പു​തി​യ​വ പി​ടി​പ്പി​ച്ച് ന​ൽ​കും.

ഉ​ത്ത​ര​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽനി​ന്നു സ്പെ​യ​ർ ഭാ​ഗ​ങ്ങ​ൾ ​എ​ത്തി​ച്ചാ​ണ് ഡ്ര​മ്മു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. ക​രോ​ൾ ദി​ന​ങ്ങ​ൾ​ എ​ത്തു​മ്പോ​ഴേ​ക്കും വി​വി​ധ ജി​ല്ല​ക​ളി​ൽനി​ന്നു​ള്ള​ വ​ർ മാ​ന്നാ​റി​ലെ ഈ ​ക​ട​ തേ​ടി​യെ​ത്താ​റു​ണ്ട്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം: കോ​ഴി​ക്കോ​ട് റൂ​റ​ലി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ന​ട​ത്തു​ന്ന ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് കോ​ഴി​ക്കോ​ട് റൂ​റ​ലി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​യ​ന്ത്ര​ണം. പ​ല​യി​ട​ങ്ങ​ളി​ലും സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പ്ര​ക​ട​ന​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം മാ​ത്ര​മേ പാ​ടു​ള്ളൂ. നാ​സി​ക് ഡോ​ൾ അ​ട​ക്ക​മു​ള്ള ശ​ബ്ദ സം​വി​ധാ​ന​ങ്ങ​ൾ​ക്കും വി​ല​ക്കു​ണ്ട്. ബൈ​ക്കു​ക​ളി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല​യി​ലെ​ങ്ങും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ 20 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലാ​ണ് കോ​ർ​പ​റേ​ഷ​നി​ലെ വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​ത്.

 

Kerala

നാ​വി​ക​സേ​നാ​ദി​നാ​ഘോ​ഷം ശം​ഖും​മു​ഖ​ത്ത്; പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യാ​തി​ഥി

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ നാ​ലി​ന് ശം​ഖും​മു​ഖ​ത്ത് ന​ട​ത്തു​ന്ന നാ​വി​ക​സേ​നാ​ദി​നാ​ഘോ​ഷ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ഖ്യാ​തി​ഥി​യാ​കും. ആ​ഘോ​ഷ​ത്തി​നാ​യി നാ​വി​ക​സേ​ന​യു​ടെ പ​ട​ക്ക​പ്പ​ലു​ക​ളും അ​ന്ത​ർ​വാ​ഹി​നി​ക​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും മ​റ്റു സ​ന്നാ​ഹ​ങ്ങ​ളും ത​ല​സ്ഥാ​ന​ത്തെ​ത്തും.

സേ​ന​യു​ടെ ആ​യു​ധ​ക്ക​രു​ത്തി​ന്‍റെ​യും പ്ര​തി​രോ​ധ ശേ​ഷി​യു​ടെ​യും കാ​ഴ്ച​വി​രു​ന്നൊ​രു​ക്കു​ന്ന അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റും. ആ​ഘോ​ഷ​ത്തി​നു മു​ൻ​പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സേ​നാ വി​മാ​ന​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലു​മു​ണ്ടാ​കും.

പ​തി​വാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യി​രു​ന്ന സേ​നാ​ദി​നാ​ഘോ​ഷം 2022 മു​ത​ലാ​ണ് രാ​ജ്യ​ത്തെ മ​റ്റു ന​ഗ​ര​ങ്ങ​ളി​ലേ​ക്കു മാ​റ്റാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശം​ഖും​മു​ഖം തീ​രം മോ​ടി​കൂ​ട്ടു​ന്ന ജോ​ലി​ക​ൾ തു​ട​രു​ക​യാ​ണ്.

14 കോ​ടി രൂ​പ​യോ​ളം ചെ​ല​വി​ട്ടാ​ണ് തീ​രം ന​വീ​ക​രി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള റോ​ഡ് മു​ത​ൽ സു​നാ​മി പാ​ർ​ക്കി​നു സ​മീ​പം​വ​രെ 370 മീ​റ്റ​റാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. മു​ൻ​പു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ പ​ടി​ക​ളും റാ​മ്പും നി​ർ​മി​ക്കും.

ക​ട​ലേ​റ്റ​ത്തി​ലാ​ണ് ശം​ഖും​മു​ഖ​ത്തു​ണ്ടാ​യി​രു​ന്ന പ​ടി​ക​ൾ ത​ക​ർ​ന്ന​ത്. സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഗാ​ല​റി പോ​ലെ ആ​റു പ​ടി​ക​ളാ​ണ് നി​ർ​മി​ക്കു​ക. ഇ​തി​നു താ​ഴെ ക​ല്ലു​ക​ളി​ട്ട് തി​ര​യ​ടി ത​ട​യാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടാ​ക്കും. ക​ട​ലേ​റ്റ​മു​ണ്ടാ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ പ​ടി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് ക​ല്ലി​ടു​ന്ന​ത്.

അ​ല്ലാ​ത്ത സ​മ​യ​ത്ത് തീ​ര​ത്ത് മ​ണ്ണ​ടി​യു​മെ​ന്നും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നേ​വി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​യോ​ബാ​ഗു​ക​ളു​പ​യോ​ഗി​ച്ചാ​വും തീ​രം ശ​ക്തി​പ്പെ​ടു​ത്തു​ക.

Kerala

ഓ​ണം​വ​ന്നേ! വ​ർ​ണ​ക്കാ​ഴ്ച​യൊ​രു​ക്കി തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ അ​ത്ത​ച്ച​മ​യ​ഘോ​ഷ​യാ​ത്ര

തൃ​പ്പൂ​ണി​ത്തു​റ: ഓ​ണ​ക്കാ​ല​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ അ​ത്താ​ഘോ​ഷം തു​ട​ങ്ങി. കൊ​ച്ചി രാ​ജാ​വി​ന്‍റെ ച​മ​യ പു​റ​പ്പാ​ടി​നെ അ​നു​സ്മ​രി​പ്പി​ച്ച് ജ​നാ​യ​ത്ത ഭ​ര​ണ​ത്തി​ലെ അ​ത്തം ഘോ​ഷ​യാ​ത്ര രാ​ജ​വീ​ഥി​യി​ലേ​ക്കി​റ​ങ്ങി​യ​തോ​ടെ മ​ല​യാ​ള​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി.

അ​ത്തം നാ​ളി​ല്‍ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ അ​ത്തം ന​ഗ​റി​ല്‍ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ല്‍ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ത്താ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​മ​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് പി​ന്നാ​ലെ അ​ത്ത​പ്പ​താ​ക ഉ​യ​ര്‍​ന്ന​തോ​ടെ അ​ത്തം ഘോ​ഷ​യാ​ത്ര​യു​ടെ വ​ര​വ​റി​യി​ച്ച് അ​മി​ട്ടു​ക​ള്‍ ആ​കാ​ശ​ത്തേക്കുയ​ര്‍​ന്നു.

അ​ത്തം ന​ഗ​റി​ല്‍ വേ​ഷ​മി​ട്ട് നി​ന്ന ക​ലാ​രൂ​പ​ങ്ങ​ള്‍ വി​ശി​ഷ്ടാ​തി​ഥി​ക​ള്‍​ക്ക് മു​ന്നി​ല്‍ ആ​ദ്യ ചു​വ​ടു​ക​ള്‍ വ​ച്ച​തോ​ടെ അ​ത്തം ന​ഗ​ര്‍ വ​ര്‍​ണ​ക്ക​ട​ലാ​യി. ചെ​മ്പി​ല​ര​യ​നും ക​രി​ങ്ങാ​ച്ചി​റ ക​ത്ത​നാ​രും നെ​ട്ടൂ​ര്‍ ത​ങ്ങ​ളും സാ​ക്ഷ്യം വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ഘോ​ഷ​യാ​ത്ര​യു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് ക​ഴി​ഞ്ഞ​തോ​ടെ വ​ര്‍​ണ മ​നോ​ഹ​ര​മാ​യ അ​ത്തം ഘോ​ഷ​യാ​ത്ര ന​ഗ​ര​ത്തി​ലേക്കി​റ​ങ്ങി.

മൂ​വാ​യി​ര​ത്തി​ല​ധി​കം ക​ലാ​കാ​ര​ന്മാ​രാ​ണ് ഘോ​ഷ​യാ​ത്ര​യെ വ​ര്‍​ണാ​ഭ​മാ​ക്കി​യ​ത്. മ​ഹാ​ബ​ലി, സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, ന​കാ​ര, പ​ല്ല​ക്ക്, പു​ലി​ക​ളി, ക​ള​രി​പ്പ​യ​റ്റ്, ശി​ങ്കാ​രി​മേ​ളം, പ്ര​ച്ഛ​ന്ന വേ​ഷ​ങ്ങ​ള്‍, ത​കി​ല്‍, ചെ​ണ്ട​മേ​ളം, ബാ​ന്‍​ഡ് മേ​ളം, ത​മ്പോ​ല മേ​ളം, കാ​വ​ടി, തെ​യ്യം, തി​റ, പ​ട​യ​ണി, കെ​ട്ടു​കാ​ള, ആ​ലാ​മി​ക​ളി, ഗ​രു​ഡ​ന്‍ പ​റ​വ, ഡോ​ള്‍ ഡാ​ന്‍​സ്, ദേ​വ​നൃ​ത്തം, അ​ര്‍​ജു​ന​നൃ​ത്തം തു​ട​ങ്ങി ഒ​ട്ട​ന​വ​ധി​യാ​യ ക​ലാ​രൂ​പ​ങ്ങ​ള്‍ ഘോ​ഷ​യാ​ത്ര​യ്ക്ക് പൊ​ലി​മ​യേ​കി.

അ​ത്തം ന​ഗ​റി​ല്‍ നി​ന്നും പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്, സ്റ്റാ​ച്ച്യു, കി​ഴ​ക്കേ​ക്കോ​ട്ട വ​ഴി എ​സ്.​എ​ന്‍.​ജം​ഗ്ഷ​നി​ലെ​ത്തി​യ ഘോ​ഷ​യാ​ത്ര വ​ട​ക്കേ​ക്കോ​ട്ട, കോ​ട്ട​യ്ക്ക​കം, സ്റ്റാ​ച്ച്യു ജം​ഗ്ഷ​ന്‍ വ​ഴി തി​രി​കെ അ​ത്തം ന​ഗ​റി​ലെ​ത്തി. രാ​വി​ലെ സി​യോ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പൂ​ക്ക​ള മ​ത്സ​ര​ത്തി​ന്‍റെ പ്ര​ദ​ര്‍​ശ​നം വൈ​കി​ട്ട് ന​ട​ക്കും. ലാ​യം കൂ​ത്ത​മ്പ​ല​ത്തി​ല്‍ വൈ​കി​ട്ട് ന​ട​ക്കു​ന്ന ക​ലാ​സ​ന്ധ്യ ഉ​ദ്ഘാ​ട​ന​ത്തോ​ടെ രാ​ജ​ന​ഗ​രി ആ​ഘോ​ഷ ല​ഹ​രി​യി​ല്‍ അ​മ​രും.

രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തൃ​പ്പൂ​ണി​ത്തു​റ: അ​ത്തം ഘോ​ഷ​യാ​ത്ര ന​ട​ക്കു​ന്ന തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് ട്രാ​ഫി​ക് പോ​ലീ​സ് അ​റി​യി​ച്ചു.

കോ​ട്ട​യം ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ മു​ള​ന്തു​രു​ത്തി, ചോ​റ്റാ​നി​ക്ക​ര, തി​രു​വാ​ങ്കു​ളം, സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡ് വ​ഴി എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കും വൈ​ക്കം ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ന​ട​ക്കാ​വ് ജം​ഗ്ഷ​നി​ൽ നി​ന്ന് വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് മു​ള​ന്തു​രു​ത്തി – തി​രു​വാ​ങ്കു​ളം റോ​ഡി​ലൂ​ടെ എ​റ​ണാ​കു​ള​ത്തേ​ക്കും പോ​ക​ണം.

കോ​ട്ട​യം, വൈ​ക്കം, മു​ള​ന്തു​രു​ത്തി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​രു​ന്ന സ​ർ​വീ​സ് ബ​സു​ക​ളും ചെ​റു​വാ​ഹ​ന​ങ്ങ​ളും ക​ണ്ണ​ൻ​കു​ള​ങ്ങ​ര ജം​ഗ്‌​ഷ​നി​ലെ​ത്തി മി​നി ബൈ​പ്പാ​സ് വ​ഴി പോ​ക​ണം. കോ​ട്ട​യം, വൈ​ക്കം, മു​ള​ന്തു​രു​ത്തി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കാ​ക്ക​നാ​ട്, അ​മ്പ​ല​മേ​ട്, തി​രു​വാ​ങ്കു​ളം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ന​ട​ക്കാ​വ് ജം​ഗ്ഷ​നി​ലെ​ത്തി വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് മു​ള​ന്തു​രു​ത്തി, ചോ​റ്റാ​നി​ക്ക​ര വ​ഴി പോ​ക​ണം.

എ​റ​ണാ​കു​ളം, വൈ​റ്റി​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വൈ​ക്കം, മു​ള​ന്തു​രു​ത്തി, കോ​ട്ട​യം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട ചെ​റു​വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ബ​സു​ക​ളും പേ​ട്ട ജം​ഗ്ഷ​നി​ലെ​ത്തി വ​ല​ത്തോ​ട്ടു തി​രി​ഞ്ഞ് മി​നി ബൈ​പ്പാ​സ് - ക​ണ്ണ​ൻ​കു​ള​ങ്ങ​ര വ​ഴി പോ​ക​ണം. വൈ​റ്റി​ല, കു​ണ്ട​ന്നൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​മ്പ​ല​മേ​ട്, ചോ​റ്റാ​നി​ക്ക​ര, മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പേ​ട്ട ജം​ഗ്ഷ​നി​ലെ​ത്തി ഇ​രു​മ്പ​നം ജം​ഗ്ഷ​ൻ വ​ഴി പോ​ക​ണം.

വെ​ണ്ണ​ല, എ​രൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കോ​ട്ട​യം, അ​മ്പ​ല​മേ​ട്, മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ എ​രൂ​ർ ലേ​ബ​ർ ജം​ഗ്ഷ​നി​ൽ​നി​ന്ന് കി​ഴ​ക്കോ​ട്ട് തി​രി​ഞ്ഞ് ട്രാ​ക്കോ കേ​ബി​ൾ ജം​ഗ്ഷ​നി​ലെ​ത്തി സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡ് വ​ഴി ഇ​രു​മ്പ​നം ജം​ഗ്ഷ​നി​ലെ​ത്തി പോ​ക​ണം. മൂ​വാ​റ്റു​പു​ഴ, തി​രു​വാ​ങ്കു​ളം, അ​മ്പ​ല​മേ​ട് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട ചെ​റു​വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ബ​സു​ക​ളും ക​രി​ങ്ങാ​ച്ചി​റ - ഇ​രു​മ്പ​നം ജം​ഗ്ഷ​നി​ലെ​ത്തി എ​സ്എ​ൻ ജം​ഗ്ഷ​ൻ–​പേ​ട്ട വ​ഴി പോ​ക​ണം. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കാ​ക്ക​നാ​ട്, പാ​ലാ​രി​വ​ട്ടം വ​ഴി​യാ​ണ് പോ​കേ​ണ്ട​ത്.

ടി​പ്പ​ർ ലോ​റി, ടാ​ങ്ക​ർ ലോ​റി, ക​ണ്ടെ​യ്ന​ർ ലോ​റി തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. പു​തി​യ​കാ​വ് ഭാ​ഗ​ത്ത്നി​ന്ന് മാ​ർ​ക്ക​റ്റ് റോ​ഡ് വ​ഴി തൃ​പ്പൂ​ണി​ത്തു​റ മാ​ർ​ക്ക​റ്റ് റോ​ഡ് ജം​ഗ്ഷ​നി​ലേ​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല.

ഘോ​ഷ​യാ​ത്ര വ​രു​ന്ന ബോ​യ്സ് സ്കൂ​ൾ ഗ്രൗ​ണ്ട്, തൃ​പ്പൂ​ണി​ത്തു​റ ബ​സ് സ്റ്റാ​ൻ​ഡ്, സ്റ്റാ​ച്ച്യു, കി​ഴ​ക്കേ​ക്കോ​ട്ട, എ​സ്എ​ൻ ജം​ഗ്ഷ​ൻ, വ​ട​ക്കേ​ക്കോ​ട്ട, ശ്രീ​പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ണ്ണ​ൻ​കു​ള​ങ്ങ​ര മു​ത​ൽ മി​നി ബൈ​പ്പാ​സ്–​പേ​ട്ട വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. പു​തി​യ​കാ​വ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന സ​ർ​വീ​സ് ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​തെ ഹോ​സ്പി​റ്റ​ൽ ജം​ഗ്ഷ​ൻ – മി​നി ബൈ​പ്പാ​സ് വ​ഴി പോ​ക​ണം.

Latest News

Up